Local newsPONNANI
താളത്തിലലിഞ്ഞു, പരിമിതികൾ
അരൂർ സ്വദേശിനി ഹൈറുന്നിസയുടെ പരിശീലനത്തിൽ ബി.ജെ അനുപ്രിയ, കെ. ഫെമിനാസ്, കെ.പി ഫാത്തിമ ഹന്ന, കെ.എം അയന, ഷിഫാന തസ്‌നി, കെ. തസ്‍ഫിയ, കെ.പി. നവ്യ എന്നിവരാണ് ശ്രവണ പരിമിതരുടെ ഒപ്പന അവതരിപ്പിച്ചത്കെ. സഫീന, എ. സബിന, നസ്റിൻ, എം. ബിത, സി. പ്രസന്നകുമാരി, ടി. ജസീല എന്നിവരാണ് ചക്രക്കസേരയിലിരുന്ന് ഒപ്പന അവതരിപ്പിച്ചത്. എബിലിറ്റിയിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ പുളിക്കൽ സ്വദേശിനി തമന്നയാണ് ഇവരുടെ പരിശീലക.
തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസികളായ പ്രഭു, നാനു, സുജിത്ത്, രാമു, രാജു, രെജു, നാംസിംഗ്, ടിങ്കു എന്നിവർ ചേർന്നാണ് ആർട്ടിസ്റ്റിക് യോഗ വേദിയിൽ അവതരിപ്പിച്ചത്. ഗ്രീനയാണ് ആർട്ടിസ്റ്റിക് യോഗ ഡാൻസ് ഗ്രൂപ്പിന്റെ പരിശീലക.