പൊന്നാനിയിൽ സവാരിക്ക് എത്തിച്ച ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി
പൊന്നാനി: സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി. ജീവനക്കാരായ മൂന്ന് പേ രെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. തിങ്ക ളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടാ യത്.
ഭാരതപ്പുഴയിൽ സവാരിക്കായി കൊണ്ടുവന്ന ടൂറി സ്റ്റ്ബോട്ടാണ് പൊന്നാനി അഴിമുഖത്തിന് പടി ഞ്ഞാറ് ഭാഗം മൂന്ന് കിലോമീറ്റർ ദൂരെ കടലിൽ അ പകടത്തിൽ പെട്ടത്. ശക്തമായ കാറ്റിൽ ബോട്ട് ഉ ലഞ്ഞ് വെള്ളം കയറിയതിനെത്തുടർന്നാണ് മു ങ്ങിയത്.
ബോട്ടിനകത്തുണ്ടായിരുന്ന തൊഴിലാളികളെ മബ്റൂഖ്’ എന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ടൂറിസ്റ്റ് ബോട്ടിന് വഴികാട്ടാനായി അഴിമുഖത്ത് നിർത്തി യിട്ടിരിക്കുകയായിരുന്നു മബ്‌റൂക് ബോട്ട് ബോട്ട് മുങ്ങുന്നത് കണ്ട് മത്സ്യബന്ധന ബോട്ട് കടലിലേ ക്ക് കുതിച്ചെത്തിയതിനാലാണ് തൊഴിലാളികളെ ഉടൻ രക്ഷപ്പെടുത്താനായത്. ടൂറിസ്റ്റ് ബോട്ട് മു ങ്ങുന്നതിനിടെ രണ്ട് തൊഴിലാളികൾ ലൈഫ് ജാ ക്കറ്റ് ഉപയോഗിച്ച് കടലിലേക്കെടുത്ത് ചാടിയെങ്കി ലും ഒരാൾ മുങ്ങുന്ന ബോട്ടിനകത്തായിരുന്നു. ഇ യാളെയും മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. അപകടത്തിൽ ബോട്ട് പൂർണമാ യി മുങ്ങിനശിച്ചു. ഏകദേശം 20 ലക്ഷം രൂപയു ടെ നഷ്ടം കണക്കാക്കുന്നു.