MALAPPURAM
വണ്ടൂരിൽ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാർക്ക് പരിക്ക്
മലപ്പുറം: വണ്ടൂരിൽ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 9.30ന് വണ്ടൂർ അമ്പലപ്പടിയിൽ വെച്ചാണ് സ്വകാര്യബസ് അപകടത്തിൽപെട്ടത്.
ബസ് മമ്പാട് നിന്ന് പന്തലിങ്ങൽ വഴി വണ്ടൂരിലേക്ക് പോകുകയായിരുന്നു. അമ്പലപ്പടി കോഞ്ഞവളവിൽ വെച്ച് മെയിൻ ലീഫ് പൊട്ടിയാണ് അപകടം. ബസിൽ യാത്രകാർ കുറവായിരുന്നു. ഒരു സ്ത്രി പുറത്തേക്ക് തെറിച്ചുവീണു. ഇവർക്ക് സാരമായി പരിക്കേറ്റു.