Local newsPONNANI
വിജയോത്സവത്തിൽ പങ്കെടുത്ത് എം എൽ എ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു
പൊന്നാനി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുശതമാനം വിജയം നേടിയ പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുന്ന വിജയോത്സവം സംഘടിപ്പിച്ചു. ചടങ്ങിൽ അപ്രതീക്ഷിതമായി എത്തിയ പൊന്നാനി മണ്ഡലം എം എൽ എ നൗഷാദ് അലിയെ എസ് പി സി വിദ്യാർത്ഥികൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
വിജയോത്സവത്തിൽ എം എൽ എ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവഹിച്ചു. വാർഡ് കൗൺസിലർ ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി. ഹരിദാസ്, പ്രിൻസിപ്പൽ ധന്യ ദാസ്, പി.ടി.എ പ്രസിഡന്റ് ഫംസിയ, ഹമീദ് മാസ്റ്റർ, ശോഭന ടീച്ചർ, ഉമൈമത്ത്, സതീശൻ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി സീത നന്ദി രേഖപ്പെടുത്തി.