PONNANI

പൊന്നാനിയിൽ വല നിറയെ കൂന്തൾ; ചെറിയ ഇടവേളയ്ക്കു ശേഷമാണ് കൂന്തൾ യഥേഷ്ടം ലഭിക്കുന്നത്

പൊന്നാനി: ഒരിടവേളക്ക് ശേഷം ചെറുവള്ളങ്ങൾക്കും ബോട്ടുകൾക്കും യഥേഷ്ടം കൂന്തൾ ലഭിച്ചു.വിദേശ മാർക്കറ്റിൽ വൻ ഡിമാൻ്റുള്ള ഇനത്തിൽപ്പെട്ട കൂന്തൾ ലഭിച്ചതോടെ ഏറെ ആഹ്ലാദത്തിലാണ് മത്സ്യ മേഖലയിലുള്ളവർ.പക്ഷെ ഇത്തരം ചാകര ലഭിച്ചിട്ടും തീരത്ത് മതിയായ വില ലഭിക്കുന്നില്ല എന്നതാണ് സങ്കടകരം.എന്നാൽ മാർക്കറ്റിൽ ഇതിന് പൊള്ളുന്ന വിലയാണ്. കൂന്തൾ പൂർണ്ണമായും വിദേശത്തേക്ക് കയറ്റിപ്പോവുകയാണ്.ഇന്നലെ ലഭിച്ച കൂന്തൾ ചാകരയ്ക്ക് ഒരു കിലോക്ക് 250 മുതൽ 300 വരെയാണ് വില ലഭിച്ചത്. 20 കിലോയാണ് ഒരു കൊട്ടയിലുണ്ടാവുക. ഇതേ മത്സ്യം മാർക്കറ്റിലെത്തുമ്പോൾ കിലോക്ക് 600 രൂപയിൽ മുകളിലാണ്.ഇത്തരം മത്സ്യ ങ്ങളിൽ ഡാമേജ് ഉള്ള മൽസ്യങ്ങളിലാണ് സാധാരണ വിപണിയിലെത്തുന്നത്. അതിനു തന്നെ കിലോക്ക് 400 ന് മുകളിൽ കൊടുക്കണം. തീരക്കടലിലാണ് കൂന്തൾ കാര്യമായി ലഭിക്കുന്നത്. ഇതിനാൽ ബോട്ടുകൾക്ക് കുറച്ച് മാത്രമാണ് കൂന്തൾ വലയിലാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button