EDAPPALLocal news

ഉന്നത വിജയികൾക്ക് അനുമോദനം; കണ്ടനകം ഡി.എച്ച്.ആർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘മെറിറ്റ് ഡേ 2026’ സംഘടിപ്പിച്ചു

എടപ്പാൾ: കണ്ടനകം ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ ആദരിച്ചു. ‘മെറിറ്റ് ഡേ 2026’ എന്ന പേരിൽ നടന്ന ചടങ്ങ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ മെമൻ്റോ നൽകി ആദരിച്ചു. ഷറീന എം, ജിഷ ജോസ്, നൗഫൽ എ ഖാദർ, അസിതകുമാരി കെ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ പി.കെ അസ്ഹർ സ്വാഗതവും അഹനരാജ് കെ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button