THAVANUR
മിഷൻ ഇന്ദ്രധനുഷ് പരിപാടിക്ക് തവനൂരിൽ തുടക്കം
എടപ്പാൾ: കുഞ്ഞുങ്ങളുടെ സമ്പൂർണ രോഗ പ്രതിരോധ കുത്തിവെപ്പ് മിഷൻ ഇന്ദ്രധനുഷ് പരിപാടിക്ക് തവനൂരിൽ തുടക്കമായി. മാരകരോഗങ്ങളിൽ കുഞ്ഞുങ്ങളെ സംരക്ഷിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മദിരശ്ശേരി ഹയാത്തുൾ ഇസ്ലാം മദ്രസ്സയിൽ നടന്ന മിഷൻ ഇന്ദ്രധനുഷ് വാക്സിനേഷൻ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ അധ്യക്ഷനായി. വാക്സിനേഷൻ ക്യാമ്പ് പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ ഒരാഴ്ച നീണ്ടു നിൽക്കും. പഞ്ചായത് സെക്രട്ടറി ടി അബ്ദുൾ സലീം, പഞ്ചായത്തംഗം പ്രവിജ മഹേഷ്, ടി എർണോൾഡ്, കെ നിർമല, പി വി സാക്കിർ ഹുസൈൻ, രാജേഷ് പ്രശാന്തിയിൽ, ബിജി ഭാസ്ക്കർ, പി മേഖല എന്നിവർ സംസാരിച്ചു.