Local newsTHRITHALA
എംഡിഎംഎയുമായി വാണിയംകുളം സ്വദേശി ചാലിശ്ശേരിയിൽ പിടിയിൽ
ചാലിശ്ശേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ മുല്ലയംപറമ്പ് അമ്പലം ഗ്രൗണ്ടിന് സമീപം വെച്ച് 2.3 ഗ്രാം MDMA യുമായി അജയ്. വി, വയസ്സ് 21 , S/O അംബികാസുതൻ , വെള്ളാരം പാറ ,ആലിൻ ചുവട് ,വാണിയംകുളം ,പാലക്കാട് ജില്ല എന്നയാളാണ് ലഹരി വില്പനയ്ക്കായി ചാലിശ്ശേരി എത്തിയ സമയം പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.