Local newsPONNANI

പൊന്നാനിയിലെ ടൂറിസ്റ്റ് ബോട്ടുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കണം: കോൺഗ്രസ് നേതാക്കൾ

താനൂരിലെ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി കർമ്മ റോഡിൽനിന്ന് ആരംഭിക്കുന്ന ടൂറിസ്റ്റ് ബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മുൻ എംപി സി ഹരിദാസ്, കെപിസിസി അംഗം വി സെയ്ത് മുഹമ്മദ് തങ്ങൾ, ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, മണ്ഡലം പ്രസിഡണ്ട് എം അബ്ദുല്ലത്തീഫ് എന്നിവർ സംയുക്ത പ്രസ്താവനയിൽ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. 20 കൂടുതൽ ബോട്ടുകൾ ടൂറിസ്റ്റ് കേന്ദ്രമായി മാറിയ പൊന്നാനി കർമയിൽ കാലത്ത് മുതൽ രാത്രി 7 മണി വരെ നിരവധി ട്രിപ്പുകളിൽ ടൂറിസ്റ്റുകളായ യാത്രക്കാരുമായി ബോട്ട് സർവീസ് നടത്തുന്നുണ്ട്. ദിനംപ്രതി നല്ല തിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. പേരിന് പോലും ലൈഫ് ജാക്കറ്റ് അധികം ബോട്ടുകളിലും കാണുന്നില്ല. വൈകിട്ട് ആറുമണിക്ക് മുന്നേ നിർത്തിവയ്ക്കേണ്ട ബോട്ട് യാത്ര ചില ദിവസങ്ങളിൽ 7 മണി കഴിഞ്ഞ് രാത്രിയിലും അവസാനിക്കുന്നില്ല. ടൂത്ത് യാത്രക്കാരുമായി ഓടുന്ന ബോട്ടുകളിൽ അധികവും സാധാരണ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന്റെ മോഡൽ മാറ്റി ടൂറിസ്റ്റ് യാത്ര ബോട്ട് മാതൃകയിൽ രൂപാന്തരമാക്കി മാറ്റിയിരിക്കുകയാണ്. യാത്രക്കാർക്ക് അറിയുന്നില്ല ഈ ബോട്ടിൽ എത്രപേർക്ക് കയറാം എന്നുള്ള വിവരം. അപകടം സംഭവിച്ചാൽ കൊലപാതകത്തിന് കേസെടുക്കേണ്ടത്, ബോട്ടിന്റെ ഉടമകൾക്കെതിരെയും ഉത്തരവാദിത്വമുള്ള ഗവൺമെന്റ് ഉദ്യോഗസ്ഥരുടെയും പേരിലായിരിക്കണം. ലിസ്റ്റിനകത്തു എഴുതി വെച്ചത് പോലെ ബോട്ടിനകത്ത് കയറ്റാമെന്ന് പരമാവധി യാത്രക്കാരുടെ എണ്ണം ലൈഫ് എണ്ണവും ലൈസൻസ് നമ്പർ അവസാനിക്കുന്ന ദിവസവും കൃത്യമായി വിവരിക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒരു ബോർഡിൽ എഴുതി യാത്രക്കാർ കാണുന്ന രീതിയിലും പ്രദർശിപ്പിക്കണം. ഇത്തരം ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് യാത്രക്കാർ എളുപ്പത്തിൽ ഉറപ്പുവരുത്താൻ കഴിയണം. ഇതിൽ യാത്ര ചെയ്യുന്നവരിൽ അധികവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ് നീന്താൻ അറിയാത്തവരാണ് അധികപേരും നിന്നതുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പൊന്നാനിയിലെ ടൂറിസ്റ്റ് ബോട്ട് സുരക്ഷാ കർശന നിയന്ത്രണവിധേയമാക്കണമെന്ന് മാസങ്ങൾക്കു മുമ്പ് താലൂക്ക് സഭയിൽ മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടിരുന്നത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button