Valanchery

പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ മുൻ പ്രിൻസിപ്പൽപ്രൊഫ. TE മുഹമ്മദ്‌ മരണപ്പെട്ടു.

വളാഞ്ചേരി എംഇഎസ് കോളേജ് പ്രിൻസിപ്പലായും, എംഇഎസ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായും എംഇഎസ് യൂത്ത് വിംഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സ്ഥാനമാനങ്ങൾ അലങ്കരിച്ചിരുന്നു.

കടപ്പൂര് മഹല്ല് പ്രസിഡണ്ട് സ്ഥാനം മുതൽ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌ സ്ഥാനംവരെ അലങ്കരിച്ചിരുന്ന ഇദ്ദേഹം യൂണിവേഴ്സൽ എൻജിനീയറിങ് കോളേജ് CEO, റോയൽ എൻജിനീയറിങ് കോളേജ് CEO, എംഇഎസ് അസ്മാബി കോളേജിലും,അൽ അസ്ഹർ സ്കൂളിലും അൻസാർ സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ എ എം ഐ യു പി സ്കൂൾ മാനേജറായി പ്രവർത്തിച്ച് വരികയാണ്. സുബൈദ ഭാര്യയും രഹന, ആസിഫ്, തൗസീഫ് എന്നിവർ മക്കളും. ഷിഹാബ്, ഐഷ, സുഹൈന എന്നിവർ മരുമക്കളുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button