EDAPPALLocal news

പെരുമ്പറമ്പ് ജി എൽ പി സ്കൂളിലെ വാട്ടർ കിയോസ്ക് ഉദ്ഘാടനം ചെയ്തു

എടപ്പാൾ: വാട്ടർ കിയോസ്ക് സ്കൂളിന് സമർപ്പിച്ചു. പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയ ആസൂത്രണം 2022-23 പദ്ധതിയിൽ പെരുമ്പറമ്പ് ജി എൽ പി സ്കൂളിൽ ഒരുക്കിയ പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ ഗായത്രി നിർവഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എൻ ആർ അനീഷ്, ദിലീഷ് ഇ കെ,രാധിക, ശരീഫ തുടങ്ങിയ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സംബന്ധിച്ചു. പൊതുസ്ഥലത്ത് വാട്ടർ കിയോസ്ക് പദ്ധതി കാലടി ജി എൽ പി എസിലും തവനൂർ സി എച്ച് സിയിലും കോലളമ്പ് ജി യു പി സ്കൂളിലും നടപ്പാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button