KERALA

തക്കാളിക്ക് വീണ്ടും വില കൂടി; ചെറിയ ഉള്ളിക്ക് 180 രൂപ കടന്നു

തക്കാളി വിലക്കയറ്റത്തിനൊപ്പം ചെറിയ ഉള്ളിയുടെ വിലയും കുതിക്കുന്നു. ചെറിയ ഉള്ളിക്ക് എം.ജി.ആർ. മാർക്കറ്റിലെ മൊത്തവില കിലോഗ്രാമിന് 180 രൂപയായി. രണ്ടുദിവസം മുമ്പ് 150 രൂപയായിരുന്നു. ചില്ലറ വിൽപ്പനവില 200 മുതൽ 220 രൂപവരെയെത്തി. തക്കാളിക്ക് 25 കിലോഗ്രാമിന്റെ പെട്ടിക്ക് 2400 രൂപയായി. കഴിഞ്ഞദിവസം 2000 ആയിരുന്നു. പല്ലടത്തുനിന്നുള്ള നല്ല ഗുണമേൻമയുള്ള ചെറിയ ഉള്ളിക്കാണ് വില കൂടുതൽ. മൈസൂർ മേഖലയിൽനിന്ന് വരുന്നതിന് കിലോഗ്രാമിന് 150 രൂപയാണ്. ചെറിയ ഉള്ളിയുടെ പ്രധാന മാർക്കറ്റ് തമിഴ്‌നാടാണ്. തമിഴ്നാട്ടിലാണ് കൂടുതൽ ഉൽപാദനം നടത്തുന്നത്. കർണാടകത്തിലും ഭേദപ്പെട്ട പ്രസ്തുത കൃഷി നടത്തിവരുന്നുണ്ട്. തമിഴ്‌നാട് കഴിഞ്ഞാൽ പിന്നെ ചെറിയ ഉള്ളി കൂടുതൽ ഉപയോഗിക്കുന്നത് കേരളത്തിലാണ്. ഉത്തരേന്ത്യയിൽ ഒരിടത്തും ഇത് ഉപയോഗിക്കുന്നില്ല. എന്നിട്ടും വില കുത്തനെ കൂടുന്നതിൽ ആശങ്കയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button