LATEST NEWSPUBLIC INFORMATIONUPDATES

പെരിന്തൽമണ്ണ നഗരസഭയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

പെരിന്തൽമണ്ണ : ജില്ലയിൽ ക്ഷയരോഗ മുക്ത നഗരസഭയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം നേടി പെരിന്തൽമണ്ണ നഗരസഭ. 2024 ലെ പ്രവർത്തന മികവിന് വെങ്കല മെ‍ഡലും 2025 ലെ പ്രവർത്തന മികവിന് സിൽവർ മെഡലും പെരിന്തൽമണ്ണ നേട‌ി.ക്ഷയരോഗ നിർമാർജന രംഗത്ത് ആരോഗ്യ വകുപ്പുമായി ചേർന്ന് മികച്ച പ്രവർത്തനം കാഴ്ച വച്ചതിനാണ് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം.

മഞ്ചേരിയിൽ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ ശിൽപവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന പുരസ്കാരം നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ്, സബ് കലക്‌ടർ സാക്ഷി മോഹനിൽ നിന്ന് ഏറ്റുവാങ്ങി.പബ്ലിക് ഹെൽത്ത് ഇൻസ്പെക്‌ടർ ടി.രാജീവൻ, മെഡിക്കൽ ഓഫിസർ മുഹമ്മദ് ഷരീഫ് തേനത്ത്, ജെഎച്ച്ഐ സെന്തിൽകുമാർ, ജെപിഎച്ച്എൻ റജില, എംഎൽഎഎസ്പി ഷൈജി ജോസ്, എസ്ടിഎൽഎസ് പി.സുജ, എസ്ടിഎസ് രഞ്ചിത, ടിബിഎച്ച്‌വി മുഹസിൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button