EDAPPALLATEST NEWSLocal news

എടപ്പാൾ ഉപജില്ല സ്കൂള്‍ കായികമേള സമാപിച്ചു ‘ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി

ചങ്ങരംകുളം:എടപ്പാൾ ഉപജില്ല കായികമേള മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു.ഐഡിയൽ ഇ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി.മോഡേൺ എച്ച്എസ്എസ് പോട്ടൂർ രണ്ടാം സ്ഥാനവും പി സി എൻ ജിഎച്ച്എസ്എസ് മൂക്കുതല മൂന്നാം സ്ഥാനവും നേടി.

സർക്കാർ സ്കൂളുകളിലെ ഓവറോൾ കിരീടം മൂക്കുതല ഹയര്‍സെക്കണ്ടറി സ്കൂളിലെ ആദ്യ നിലനിർത്തി.സമാപന സമ്മേളനം പൊന്നാനി എംഎൽഎ നൗഷാദ് അലി കെപി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ഡിവിഷൻ മെമ്പർ സജ്നാ ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് എം ജീന ടീച്ചർ സ്വാഗതവും സ്പോർട്സ്സ് സെക്രട്ടറി ശ്രീജിത്ത് കെബി നന്ദിയും രേഖപ്പെടുത്തി.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ‘സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലു പറമ്പിൽ,വാർഡ് മെമ്പർ സുമേഷ്,പിടിഎ പ്രസിഡണ്ട് പ്രണവം പ്രസാദ്, എസ്എംസി ചെയർമാൻ എംഎ ലത്തീഫ്,പ്രിൻസിപ്പൽ സി വി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.എടപ്പാൾ എ ഇ ഒ ആശാ ജോസ് സമാനദാനം നിർവഹിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button