BREAKING NEWSCHANGARAMKULAMLATEST NEWSLocal news
കെ പി എസ് എ സഹോദയ കലോൽസവം ഇന്ന് സമാപിക്കും, കിഡ്സ് ഫെസ്റ്റ് ആരംഭിച്ചു
ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവം കിഡ്സ് ഫെസ്റ്റിന് ഇന്ന് കക്കിടിപ്പുറം സംസ്കൃതി സ്കൂളിൽ ആരംഭം. ഇൻഡോർ സ്റ്റേഡിയം, കൊക്കോ ഗ്രൗണ്ട്, ലൈബ്രറി ഹാൾ, സ്കൂൾ ഓഡിറ്റോറിയം , ന്യൂ ബിൽഡിങ് തുടങ്ങി അഞ്ച് വേദികളിലായാണ് കലാപരിപാടികൾ.പദ്യപാരായണം, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം, കഥ പറയൽ, ആക്ഷൻ സോങ്, മിമിക്രി, മോണോആക്ട്, ലളിതഗാനം, സംഘഗാനം, തുടങ്ങിയ മത്സരയിനങ്ങളിൽ 15 സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തിൽ പരം മത്സരാർത്ഥികൾ പങ്കെടുക്കും.