BREAKING NEWSLATEST NEWS

യുവാക്കളെ ഭയമാണെങ്കിൽ‌ രാജ‍്യം മുഴുവൻ അടച്ചിടൂ; കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി അഭിജീത് ദിപ്കെ

ന‍്യൂഡൽ‌ഹി: കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. യുവാക്കളെ ഭയമാണെങ്കിൽ രാജ‍്യം മുഴുവൻ അടച്ചിടണമെന്നാണ് അഭിജീത് ദിപ്കെ പറഞ്ഞത്.ഒക്റ്റോബർ 10ന് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ സിജെപിയും മറ്റു പ്രതിപക്ഷ പാർട്ടികളും സമരം നിശ്ചയിച്ച സാഹചര‍്യത്തിൽ ഇന്ത‍്യൻ റെയ്‌ൽവേ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ എന്നീ റെയ്ൽവേ സ്റ്റേഷനുകളിൽ ശനിയാഴ്ച പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എത്തേണ്ട മെയിൽ, എക്സ്പ്രസ് ട്രെയ്നുകൾ റദ്ദാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അഭിജീത് ദിപ്കെയുടെ പരാമർശം. എസ്ഐആറിലെ ക്രമക്കേടുകളുന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികൾ രാജ‍്യതലസ്ഥാനത്ത് സമരം നടത്താനൊരുങ്ങുന്നത്.അതേസമയം, ജന്തർ മന്തറിൽ സമരം ചെയ്യാൻ സിജെപിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല. ജന്തർ മന്തറിൽ സമരം ചെയ്യാൻ സർക്കാരിന്‍റെ അനുമതി ആവശ‍്യമില്ലെന്നാണ് ദിപ്കെ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button