CHANGARAMKULAMLocal news

പുരോഗമന കലാസാഹിത്യസംഘം വാർഷിക സമ്മേളനം കവയിത്രി ഡോ ഇ എം സുരജ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം: മനുഷ്യ മനസ്സുകളിൽ പ്രതിലോമശക്തികൾ സൃഷ്ടിക്കുന്ന വിഭാഗീയവർഗീയ ചിന്തകളുടെ മതിലുകളെ കലയും സാഹിത്യവും ആയുധങ്ങളാക്കി തകർക്കണമെന്ന കാലിക മുദ്രാവാക്യമുയർത്തി പുകസ സമ്മേളനം സമാപിച്ചു.കെ വി മുസ്തഫ അധ്യക്ഷത വഹിച്ചു.മൻസൂർ ഖാൻ സ്വാഗതം പറഞ്ഞു .ഡോഇ എം സുരജ ഉദ്ഘാടനം നിർവ്വഹിച്ചു.സോമൻ ചെമ്പ്രേത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സിപിഎം ഏരിയ സെക്രട്ടറി ടി സത്യൻ  പു ക സ ഏരിയ പ്രസിഡൻ്റ് പി.വാസുദേവൻ  അജയഘോഷ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി കെവി മുസ്തഫ,സെക്രട്ടറി സോമൻ ചെമ്പ്രേത്ത്,ട്രഷറർ വി മൻസൂർ ഖാൻ എന്നിവരെ തിരഞ്ഞെടുത്തു.സാംസ്കാരിക രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ കലാകാരൻമാരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് ഗാനങ്ങളുടെയും കവിതകളുടെയും അവതരണം നടന്നു ഷീല ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button