Local newsPONNANI

പുതിയ ഉല്ലാസബോട്ട് നിർമാണത്തിന് ചെലവ് കോടിയിലേറെ

പൊന്നാനി: സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു പുതിയ ഉല്ലാസ്കൂട്ട് നിർമ്മിക്കാനുള്ള ചെലവ് ഒരു കോടിയിലേറെ രൂപ. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ സർവീസ് നടത്തുന്ന ഡബിൾഡക്കർ ബോട്ടുകൾക്ക് ചെലവ് വെറും 30 ലക്ഷത്തിൽ താഴെ. ആലപ്പുഴ അടക്കം തെക്കൻ ജില്ലകളിൽ നിന്ന് ഓടി തളർന്ന ബോട്ടുകൾ എത്തിച്ചു താൽക്കാലിക അറ്റകുറ്റപ്പണി ചെയ്താണ് സർവീസ് നടത്തുന്നത്. 15 വർഷത്തിൽ കൂടുതൽ മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബോട്ടുകൾ രൂപമാറ്റം വരുത്തിയും സർവീസ് നടത്തുന്നുണ്ട്. ഇത്തരത്തിൽ പാലപ്പെട്ടി സ്വദേശിയുടെ മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് താനൂർ പൂരപ്പുഴയിൽ ഉല്ലാസ ബോട്ട് സർവീസ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
ഉല്ലാസ് ബോട്ടുകളുടെ നിർമാണത്തിൽ പ്രാവീണ്യമുള്ള തൊഴിലാളികൾക്ക് പകരം സാധാരണ മരപ്പണിക്കാർ നിർമ്മിച്ചുണ്ടാക്കുന്ന ഇത്തരം വോട്ടുകളുടെ ഫിറ്റ്നസും ആശങ്കയിലാണ്. ടൂറിസ്റ്റ് ബോട്ടുകളുടെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധിച്ച ബോധ്യപ്പെട്ടു വേണം തുടർപണി നടത്തേണ്ടത്. എന്നാൽ ജില്ലയിൽ എല്ലാ ഉല്ലാസ് ബോട്ടുകളുടെയും നിർമ്മാണ സമയത്ത് അറ്റകുറ്റപ്പണിയുടെ സമയത്ത് ഇത്തരം പരിശോധനകൾ നടക്കാറില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button