MALAPPURAM
താമസിക്കുന്ന വീടും പണിതുയരാത്ത തറയും;സങ്കടക്കടലാണ് ജീവിതം
ഇല്ലായ്മയുടെ ഒറ്റ മുറിയിൽ ഒറ്റപ്പാലം വിരിച്ച് കിടന്നുറങ്ങാൻ ശീലിച്ചസൈതലവിയുടെ ഭാര്യ സീനത്തും സിറാജിന്റെ ഭാര്യ റസീനയും ഇരുവരുടെയും മക്കളും പുത്തൻകടപ്പുറത്ത് ഖബർസ്ഥാനിൽ സമീപ ഖബറുകളിൽ അന്തിയുറങ്ങുകയാണ്.
സൈതലവിയുടെ മക്കളും ഹയർസെക്കൻഡറി വിദ്യാർത്ഥികളുമായ അസ്‌ന,ഷംന അനുജത്തിമാരായ ഷഫല ഷെറിൻ,ഫിദ, ദിൽന സിറാജിന്റെ മക്കളായ മൂന്നാം ക്ലാസുകാരി ഷഹറ ഒന്നാം ക്ലാസ്സ് വിദ്യാർഥിനി റുഷ്ദ, പത്തുമാസം പ്രായമുള്ള നൈറ ഫാത്തിമ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
ഉറ്റവരെല്ലാം കൈവിട്ട് ദ്രവിച്ചടിയ ഒറ്റമുറി ഓട് പുരയ്ക്ക് താഴെ നിലക്കാതെ കണ്ണീർക്കുകയാണ് സൈതലവിയും സിറാജും മാതാവ് റുഖിയയും. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടാനുള്ള തല്ലെന്ന് ഉറച്ച ബോധ്യത്തിലും നിന്ന് തിരിയാൻ ഇടമില്ലാത്ത ഒറ്റ മുറിയിൽ തടിച്ചുകൂടിയവരുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കുകയാണ് ഇവർ. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ മാതാവിനോട് മക്കളോടും എന്ത് പറയണം എന്ന് അറിയാതെ ക്ഷമ കൊണ്ട് ഉപദേശിക്കുകയാണ് എല്ലാവരും.