Local newsTHAVANUR

പിറന്നാൾ പൂജ മുതൽ മൃത്യുജ്ഞയ ഹോമം വരെ ; മലപ്പുറത്തെ ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രിയ്‌ക്കായി വഴിപാടുകൾ നേർന്ന് വിശ്വാസികൾ

മലപ്പുറം :ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ച് വിശ്വാസികൾ. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി. പാൽപ്പായസം ഉൾപ്പെടെയുള്ള വഴിപാടുകളാണ് അദ്ദേഹത്തിനായി നടത്തിയത്.

തിരൂർ, താനൂർ, നിറമരുതൂർ, ചുങ്കത്തറ, തവനൂർ തുടങ്ങി നിരവധിയിടങ്ങളിലെ ക്ഷേത്രങ്ങളിലാണ് പ്രധാനമന്ത്രിയ്‌ക്കായി വഴിപാടുകൾ നടത്തിയത്. പിറന്നാൽ പൂജ മുതൽ മൃത്യുജ്ഞയ ഹോമം വരെ ആളുകൾ നടത്തിയിട്ടുണ്ട്. കോഡൂരിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി നരേന്ദ്ര മോദിയ്‌ക്കായി പാൽപ്പായസം വഴിപാടായി നേർന്നു. വഴിപാടിന്റെ രസീതുകൾ മലപ്പുറം ബിജെപി ജില്ലാ ഘടകം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

പിറന്നാളിനോട് അനുബന്ധിച്ച് മറ്റ് മത വിശ്വാസികളും പ്രധാനമന്ത്രിയ്‌ക്കായി വഴിപാടുകൾ നേർന്നിട്ടുണ്ട്. വിവിധ ജില്ലകളിൽ പ്രധാനമന്ത്രിയ്‌ക്കായി ദു: ആ പ്രാർത്ഥനകളും നടന്നു. കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് മസ്ജിദിൽ പച്ച പട്ട് അർപ്പിച്ചാണ് വിശ്വാസികൾ നരേന്ദ്രമോദിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button