EDAPPALLocal news
പണം വച്ച് ചീട്ട് കളി;നടുവട്ടത്ത് 11 അംഗ സംഘം ചങ്ങരംകുളം പോലീസിന്റെ പിടിയിലായി
എടപ്പാൾ: പണം വച്ച് ചീട്ട് കളിച്ച 11അംഗ സംഘം ചങ്ങരംകുളം പോലീസിന്റെ പിടിയിലായി. 31500 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ എസ്ഐ വിജയന്‍,സിപിഒമാരായ ഉദയകുമാര്‍,സുരേഷ്,ജെറോം,കൈസണ്‍,സുനില്‍ബാബു എന്നിവര്‍ ചേര്‍ന്നാണ്
നടുവട്ടത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന്
സംഘത്തെ പിടികൂടിയത്.