ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി
ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കൽ ഭീഷണിയിലാണ്. അതിനാൽ പഞ്ചായത്തിലെ പുറംപോക്ക് ഭൂമി ഏറ്റെടുത്ത് കെട്ടിടം നിർച്ചിച്ച് വില്ലേവില്ലേജ് ഓഫീസ് അവിടേക്ക് മാറ്റണം എന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി.പി. ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഇ.വി. മുജീബ് അധ്യക്ഷത വഹിച്ചു. അഡ്വ. ഷഹീർ കോട്ട്, കെ.പി. നദീർ, എം.കെ. അബ്‌ദുറഹിമാൻ, ടി.വി. മുഹമ്മദ് അബ്‌ദുറഹിമാൻ, സലിം പുത്തൻ പുരക്കൽ, റുക്‌സാ ഇർഷാദ് എന്നിവർ പ്രസംഗിച്ചു.തകർന്നതും വെട്ടിപ്പൊളിച്ചതുമായ റോഡുകൾ അടിയന്തരമായി പുനരുദ്ധരിക്കുക, സബ് ട്രഷറി ചങ്ങരംകുളത്ത് തന്നെ നിലനിർത്താൻ സർക്കാരും പൊന്നാനി എം.എൽ.എ. കെ.പി നൗഷാദ് അലിയും ഗ്രാമപഞ്ചായത്തും അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായിടി.വി. മുഹമ്മദ് അബ്ദുറഹിമാൻ (പ്രസിഡണ്ട്), ഇ.എം. അൻവർ (സെക്രട്ടറി), സലിം പുത്തൻ പുരക്കൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.