EDAPPAL
പാലത്തിന് താഴെ ചങ്ങലയിട്ടു; വാഹനം നിർത്തി പോകുന്നവരുടെ എണ്ണം കുറഞ്ഞു
എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിന് താഴെ കുറ്റിപ്പുറം റോഡിൽ ചങ്ങല ഇട്ടതോടെ വാഹനം നിർത്തി പോകുന്നവരുടെ എണ്ണം കുറഞ്ഞു. രാത്രി 10 മുതൽ രാവിലെ പത്ത് വരെയാണ് ഈ ഭാഗം ചങ്ങലയിൽ ബന്ധിപ്പിച്ചത്. ദീർഘ ദൂരയാത്രക്കാർ വാഹനം പാർക്ക് ചെയ്ത് പോകുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്ക് ബൈക്കുകൾ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.
2023 ജനുവരി 1 മുതൽ ഈ ഭാഗം കർശന നിയന്ത്രണത്തിലാകുമെന്നാണ് അറിയുന്നത്. പണമടച്ച് പാർക്ക് ചെയ്യാവുന്ന സംവിധാനത്തിലേക്ക് മാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നങ്കിലും നടപടികളായിട്ടില്ല.