KERALA

പാലക്കാട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം

പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം. മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്ഥാപനം. സ്ഥലത്ത് അ​ഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാന്റ് 90 ശതമാനവും കത്തി നശിച്ചു. ആര്‍ക്കും ആളപായമില്ല. തൊട്ടടുത്ത പ്ലാന്റിന് തീപിടിക്കാതിരിക്കാനുള്ള ശ്രമം തുടരുകയാണ്.മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി മലമ്പുഴ, പാലക്കാട് എംഎൽഎമാർ രം​ഗത്തെത്തിയിട്ടുണ്ട്. സംസ്കരിക്കാവുന്നതിലധികം മാലിന്യങ്ങൾ പ്ലാന്റിൽ ഉണ്ടായിരുന്നെന്നും ഇതാണ് വലിയ തീപിടുത്തതിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button