EDAPPALLocal news

ഡോ. എം.കെ മുനീർ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വസതി സന്ദർശിച്ചു

എടപ്പാൾ: അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വീട്ടിൽ മുൻ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ ഡോ. എം. കെ മുനീർ എം. എൽ. എ എത്തി അനുശോചനം അറിയിച്ചു. മക്കളായ പരമേശ്വരൻ, വാസുദേവൻ, മറ്റു കുടുംബാംഗങ്ങൾ എന്നിവരെ ആശ്വസിപ്പിച്ച് ദീർഘനേരം വീട്ടിൽ ചിലവഴിച്ച എം.കെ മുനീർ നമ്പൂതിരിയുമായുള്ള ഓർമ്മകൾ പങ്കുവെച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി, നാസർ നടുവട്ടം, ഹസ്സൈനാർ നെല്ലിശ്ശേരി, വി.കെ. മജീദ്, തുടങ്ങിയവരും സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button