CHANGARAMKULAM

പഠനോത്സവവും, യാത്രയയപ്പും ,ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവവും,സർവ്വീസിൽ നിന്നും വിരമിക്കുന്ന ബി. ബീന ( പി.ഡി ടീച്ചർ) എം.രമണി ( സീനിയർ ക്ലർക്ക് ) ടി അബ്ദുന്നാസർ ( എച്ച്.എസ്.എസ്.ടി ഹിന്ദി)എന്നിവർക്കുള്ള യാത്രയയപ്പും,ജനപ്രതിനിധികളായ പഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ഇബ്രാഹിം ,ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്,ബ്ലോക്ക് മെമ്പർ ഹസീബ് കോക്കൂർ,വാർഡ് മെമ്പർമാരായ ഷരീഫ് ആണ്ടനാത്ത്,ഫസീല ഷൗക്കത്ത് എന്നിവർക്കുള്ള സ്നേഹാദരങ്ങളും സംഘടിപ്പിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡൻ്റ് എൻ.എച്ച്.ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് ഉപഹാര സമർപ്പണം നടത്തി.ബ്ലോക്ക് മെമ്പർ ഹസീബ് കോക്കൂർ,വാർഡ് മെമ്പർമാരായ ഷരീഫ് ആണ്ടനാത്ത്,ഫസീല ഷൗക്കത്ത്,ഫാത്തിമ ലത്തീഫ് ,എസ്.എം.സി ചെയർമാൻ വി.വി. ശശിധരൻ, സീനിയർ അസിസ്റ്റ്ൻ്റുമാരായ പി.എ ഷാഹിറ,കെ.ആർ രമണി, സ്റ്റാഫ് സെക്രട്ടറി കെ.എം വിപിൻ എന്നിവർ ആശംസകൾ നേർന്നു.പ്രിൻസിപ്പാൾ വൈ. ഷാജഹാൻ സ്വാഗതവും, ഹെഡ് മിസ്ട്രസ് കെ. റീജ നന്ദിയും പറഞ്ഞു.തുടന്ന് കുട്ടികളുടെ വിവിധ പരിപാടികളുടെ അവതരണവും നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button