MARANCHERY

എരമംഗലത്ത് ലൈറ്റ് & സൗണ്ട് റന്റിങ്ങ് സ്ഥാപനത്തിന് നേരെ ആക്രമം നടന്നതായി പരാതി

എരമംഗലത്ത് ലൈറ്റ് & സൗണ്ട് റന്റിങ്ങ് സ്ഥാപനത്തിന് നേരെ ആക്രമം നടന്നതായി പരാതി.യുവകലാ സാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയും ജന-യുഗം പത്രത്തിന്റെ റിപ്പോർട്ടറുമായ പ്രിഗിലേഷിന്റെ ശോഭ ലൈറ്റ് & സൗണ്ട്സ് എന്ന സ്ഥാപത്തിന് നേരെയാണ് രാത്രിയുടെ മറവിൽ ആക്രമണം നടന്നതായി പരാതിയുള്ളത്.സ്ഥാപനത്തിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന എൽഇടി ലൈറ്റ് ബോഡുകൾ, സ്വാഗത ബോർഡുകൾ, ഫ്ലക്സ് ബോഡുകൾ തുടങ്ങിയവ തച്ചു തകർക്കുകയും ഫ്ലക്സുകൾ കീറി വികൃതമാക്കുകയും ചിലവസ്തുക്കൾ അഗ്നിക്ക് ഇരയാക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്നതായി അറിയാൻ കഴിഞ്ഞതെന്ന് പ്രിഗിലേഷ് പറഞ്ഞു.

അടുത്തിടെ മലയാളത്തിലിറങ്ങിയ ഒരു സിനിമയെ കുറിച്ചും, യുക്തിവാദത്തെകുറിച്ചും ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകളെ ചൊല്ലി ചില ചർച്ചകൾ നടന്നിരുന്നു. ഇതേ തുടർന്ന് പ്രദേശത്തെ ചില വ്യക്തികളിൽ നിന്ന് തനിക്ക് ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നു. ഇതേകുറിച്ചും താൻ സ്ക്രീൻ ഷോട്ട് സഹിതം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണോ അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി പ്രഗിലേഷ് പെരുമ്പടപ്പ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button