MARANCHERY
“പഠനത്തിനൊപ്പം പച്ചക്കറി കൃഷി: മാറഞ്ചേരിയിൽ സ്കൂൾതല കൃഷി പദ്ധതിയ്ക്ക് ആരംഭം”
മാറഞ്ചേരി : ഗ്രാമ പഞ്ചായത്തിലെ സ്പെക്ട്രം ബഡ്സ് സ്കൂളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾതല പച്ചക്കറി കൃഷി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. മുദ്ര ന്യൂസ്. കുട്ടികൾക്ക് പ്രകൃതിയോട് അടുപ്പം വർധിപ്പിക്കാനും ആരോഗ്യകരമായ ഭക്ഷണശീലം വളർത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. വഴുതന, വെണ്ട, മുളക്, തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ കൃഷി സ്കൂളിൽ ആരംഭിച്ചു.