EDAPPALLocal news
നീരൊഴുക്കുകളെ വീണ്ടെടുക്കണം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊന്നാനി മേഖല സമ്മേളനം
എടപ്പാൾ :നീരൊഴുക്കുകളെ വീണ്ടെടുക്കണമെന്നും ഭൂഗര്ഭ ജലത്തെ സംരക്ഷിക്കണമെന്നും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊന്നാനി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വട്ടംകുളം സിപിഎൻയുപി സ്കൂളിൽ കവി പി പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ അധ്യക്ഷനായി. മേഖലാ സെക്രട്ടറി രതീഷ് ആലങ്കോട് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡൻ്റ് പി അജിത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
യു എം ഗിരീഷ്, അഡ്വ. കെ വിജയൻ, പി എൻ ദിവാകരൻ, ജിജി വർഗീസ്, പി സുധീർ എന്നിവർ സംസാരിച്ചു. ടി ഷാജഹാൻ സ്വാഗതവും സുധീർ കുറ്റിപ്പാല നന്ദിയും പറഞ്ഞു. ഭാരവാഹികൾ
യു എം ഗിരീഷ് (പ്രസിഡൻ്റ്)
രതീഷ് ആലങ്കോട് (സെക്രട്ടറി)
മോഹനൻ കുറ്റീരി (ട്രഷറർ)