POLITICS

നാളെ നടക്കുന്ന വിദ്യാഭ്യാസ ബന്ദ് വിജയിപ്പിക്കുക : ഫ്രറ്റേണറ്റി മൂവ്മെന്റ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്‌ ഡോ.അഹ്സൻ അലി ഇ എം

വിദ്യഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ആർ.എസ്.എസ്.പദ്ധതിയായ പി.എം.ശ്രീയിൽ ഒപ്പുവെക്കുകയും പുത്തൻ വിദ്യാഭ്യാസ നയമുൾപ്പടെയുള്ള സംഘ് പരിവാർ താൽപര്യങ്ങൾക്ക് മുമ്പിൽ കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ അടിയറവ് വെക്കുകയും ചെയ്ത സംസ്ഥാന സർക്കാറിനെതിരെയും, രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന കേന്ദ്ര സർക്കാർ അജണ്ടകൾക്കെതിരെയുമാണ് സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഹിന്ദുത്വ അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കി മോദി സർക്കാർ രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ പേരും ,ഫോട്ടോയും സ്ഥാപിച്ച്, ഗാന്ധിക്കും,നെഹ്റുവിനും , അംബേദ്ക്കറിനുമൊന്നുമിടമില്ലാത്ത, സ്വാതന്ത്ര സമര ചരിത്രവും, ധീര ദേശാഭിമാനികളുമെല്ലാം വിസ്മരിക്കപ്പെടുന്ന, മുഗൾ ചരിത്രമുൾപ്പടെയുള്ള രാജ്യത്തിന്റെ മനോഹരമായ പൂർവ്വ ചരിത്രങ്ങളും, നിർമ്മിതികളും വെട്ടിമാറ്റുന്ന ആർ.എസ്.എസ്. പദ്ധതികളിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്.

ഓർക്കാനിഷ്ടപ്പെടാത്ത പൂർവ്വകാല വർണ്ണാശ്രമ വ്യവസ്ഥയിലേക്ക് നമ്മുടെ നാടിനെ തിരിച്ചു കൊണ്ട് പോകാൻ സംഘ്പരിവാർ വിദ്യാഭ്യാസ മേഖലയെ കരുവാക്കുകയാണ്.

ഇത്തരം ഭരണകൂട താൽപര്യങ്ങളെ ചെറുക്കുകയെന്ന ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പി എം ശ്രീ, NEP കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല.

ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഫണ്ട് തടയുന്ന കേന്ദ്രസർക്കാർ നടപടിയെ ചെറുക്കുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒക്ടോബർ 29ന് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.

അന്നത്തെ ദിവസം പൊന്നാനി മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളും പഠിപ്പു മുടക്കിയും, നിയോജക മണ്ഡലത്തിലെ പ്രിയപ്പെട്ട അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കാതെയും ഈ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ പങ്കുചേർന്ന് വിദ്യാഭ്യാസ ബന്ദ് വിജയിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ്‌ ഡോ.അഹ്സൻ അലി ഇ എം ആവിശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button