CHANGARAMKULAM

നാടൻ കൊയ്ത്തുപാട്ടിന്റെ താളമേളത്തോടെ കർഷക കൂട്ടായ്മയുടെ കൊയ്ത്തുത്സവം നടത്തി

എടപ്പാൾ:കാലടി പഞ്ചായത്തിലെ മുതിർന്ന കർഷകനായ പുന്നൂർ പടിക്കൽ കുട്ട്യമ്പിയുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മ നരിപ്പറമ്പ് പാടത്ത് ചെയ്ത നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം വാർഡ് മെമ്പർ ലെനിൻ അധ്യക്ഷതയിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്ലം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീഷ്, വാർഡ് മെമ്പർ സലീന,പരിസ്ഥിതി സംഘം ജില്ലാ കോഡിനേറ്റർ കുറ്റിപ്പുറം ലത്തീഫ്, കാലടി സഹകരണ ബാങ്ക് പ്രസിഡന്റ് ചന്ദ്രമോഹൻദാസ്.സിഎച്ച് ഹുസൈൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിച്ചു. കൂട്ടായ്മയുടെ ഭാരവാഹികളായ കുട്ടമ്പി സുരേഷ് ബാബു, ഷറഫുദ്ദീൻ, ചേലേപറമ്പിൽ ബാവ, ചേലേപറമ്പിൽ മാനു, ആനേക്കുന്നത് വേലായുധൻ, കോർമൻ,ഷംസുദ്ദീൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി ശ്രീ മുളക്കൽ സുകുമാരൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button