CHANGARAMKULAMLocal news
നവീകരിച്ച റോഡിന് കുറുകെ നിർമിച്ച ഓവുചാൽ ഉയർന്ന് നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ
ചങ്ങരംകുളം: ആലംകോട് ഉദിനുപറമ്പ് റോഡിൽ നവീകരിച്ച റോഡിന് കുറുകെ നിർമിച്ച ഓവുചാൽ റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പുമായി നാട്ടുകാർ.മാസങ്ങൾക്ക് മുമ്പ് നവീകരണം പൂർത്തിയാക്കിയ ആലംകോട് ഉദിനുപറമ്പ് പ്രധാന റോഡിലാണ് ഓവുചാലിന്റെ നിർമാണത്തിനായി റോഡ് പൊളിച്ച് സ്ളാബ് ഇട്ടത്.സ്ളാബ് റോഡിൽ നിന്ന് ഏറെ ഉയർന്ന് കിടക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നില്ലെന്നും നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ രാത്രി കാലങ്ങളിൽ അപകങ്ങൾക്ക് സാധ്യത കൂടുതലാണെന്നും നാട്ടുകാർ പറയുന്നു.എത്രയും വേഗം അപകടാവസ്ഥക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.