CHANGARAMKULAMLocal news

കോലോത്ത് പാടം കോൾപ്പടവിലെ കർഷകർ കൃഷി ഭവനിലേക്ക് മാർച്ച്‌ നടത്തി

ചങ്ങരംകുളം: 650 ഏക്കർ കൃഷി ഭൂമി വരുന്ന കോലോത്ത് പാടത്തെ കർഷകർ, ആലംകോട് കൃഷി ഭവനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.കർഷകർക്ക് ലഭിക്കേണ്ട പമ്പിങ് സബ്‌സിഡി ലഭിക്കാത്തതിലും, പുഞ്ച കാലഘട്ടം കഴിഞ്ഞാൽ കർഷകരുടെ മീറ്റിംഗ് വിളിക്കാത്തതിലും പ്രതിഷേധിച്ചു കൊണ്ടാണ് കർഷകർ മാർച്ച്‌ നടത്തിയത്.വീട്ടിൽ ചെന്ന് കൊണ്ട് സേവിക്കേണ്ട വിഭാഗമാണ് കർഷകരെന്നും പ്രശ്നം പരിഹരിക്കാൻ കൃഷി മന്ത്രി നേരിട്ട് ഇടപെടണമെന്നും മാർച്ച്‌ ഉദ്ഘാടനം ചെയ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.എ വി ശ്രീകുമാർ അധ്യക്ഷത വഹിച്ച പ്രതിഷേധത്തിൽ
സിദ്ധീഖ് പന്താവൂർ, ഹക്കീം പെരുമുക്ക്, പി ടി കാദർ,കുഞ്ഞു കോക്കൂർ, വി കമറുദ്ധീൻ, സി വി ഇബ്രാഹിം എന്നിവർ സംസാരിച്ചു.
മാർച്ചിന് ജഹാൻഗീർ, കൃഷ്ണൻ നായർ, പി അബ്ദുല്ലകുട്ടി,അബ്ദു കിഴിക്കര,എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button