CHANGARAMKULAM

നന്നംമുക്ക് പഞ്ചായത്ത് ലഹരിക്കെതിരെ കാമ്പയിൻ കാവൽ പദ്ധതി സംഘടിപ്പിച്ചു

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് ലഹരി വിമുക്ത കേരളം ലഹരി വർജിക്കുക ആരോഗ്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കാവൽ പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ക്ലാസുകൾ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ പി പ്രവീൺ അധ്യക്ഷനായി. ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ ജബ്ബാർ കുറ്റിയിൽ, മുസ്തഫ ചാലുപറമ്പിൽ, ഷണ്മുഖൻ, ശാന്തിനി രവീന്ദ്രൻ, റഷീന റസാക്ക്, കൗസല്യ രവി,

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പരമേശ്വരൻ നമ്പൂതിരി, ഷംന ഫാത്തിമ, ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം രാഖി രമേശ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button