EDAPPAL
നടുവട്ടം ഉറൂസ് ഇന്ന് (20 ശനി)
എടപ്പാൾ: സൂഫീവര്യൻ ശൈഖ് അഹ്‌മദ് അൽഖാദിരിയുടെ ആണ്ടുനേർച്ച ഇന്ന് നടുവട്ടത്ത് നടക്കും.
പിലാക്കൽ ജുമുഅത്ത് പള്ളിയിലെ മഖാമിൽ മഗ്‌രിബ് നിസ്കാര ശേഷമുള്ള സമൂഹ സിയാറത്തോടെയാണ് ഉറൂസിന് തുടക്കമാവുക.
രാത്രി 7:30 ന് നന്മ കാമ്പസിൽ നടക്കുന്ന ആത്മീയ സമ്മേളനത്തിൽ മൗലിദ്, ഖത്മുൽ ഖുർആൻ, പ്രഭാഷണം, പ്രാർഥന, അന്നദാനം എന്നിവയുണ്ടാകും.
പ്രമുഖരായ പണ്ഡിതരും ആത്മീയ നേതാക്കളും നാട്ടു പ്രമുഖരും പങ്കെടുക്കും.