Local newsTHRITHALA

നടവരമ്പ് പുനസ്ഥാപിക്കാൻ കപ്പൂർ പഞ്ചായത്ത് ; പ്രദേശവാസികൾക്ക് ആശ്വാസം

കപ്പൂർ പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടി കല്ലടത്തൂർ വർഷങ്ങളായി തടസ്സപ്പെട്ട നടവരമ്പ് പുനസ്ഥാപിക്കാൻ കപ്പൂർ ഗ്രാമപഞ്ചായത്തിന്റെ ഇടപെടൽ. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ സെക്രട്ടറി ബിജു മോൾ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

19 ഓളം വീടുകളാണ് ഈ വഴിയെ ആശ്രയിച്ചിരിക്കുന്നത്. കൂടാതെ കല്ലടത്തൂർ അബലത്തിലേക്ക് വരാനും ധാരാളം ആളുകൾ ഉപയോഗിച്ചിരിന്നു. അബലത്തിന്റെ കിഴക്ക് ഭാഗം കാവ് ഭാഗത്തേക്കും ഈ വഴിയാണ് ഉപയോഗിച്ചിരിന്നത്.  കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ഈ പരാതിയുടെ ഹിയറിങ്ങ് നടത്തിയിരുന്നു. വഴി തടസ്സ പ്പെടുത്തിയ വ്യക്തികളായ ഭൂ ഉടമകളുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. അതിനുശേഷം തുടർ നടപടിയിലേക്ക് കടയ്ക്കും. താലൂക്ക് ആദാലത്തിലും ഇതേ പരാതി നിലനിൽക്കുന്നുണ്ട്. സബ് കലക്ടർ നേരിട്ട് സ്ഥലം സന്ദർശിക്കാമെന്ന് ആദാലത്തിൽ വെച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. വാർഡ് മെമ്പറും വികസന സ്ഥിരം സമിതി അദ്ധ്യഷൻ പി ജയൻ പാടശേഖര സമിതി അംഗങ്ങൾ കൃഷിക്കാർ, ഉദ്യോഗസ്ഥർ പ്രദേശ വാസികൾ തുടങ്ങിയവരും സ്ഥലം സന്ദർശനത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button