CHANGARAMKULAM

ദേശീയ പാതയോരത്ത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി വൃക്ഷങ്ങൾ

ചങ്ങരംകുളം:
ദേശീയ പാതയോരത്ത് കോലിക്കരയിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തി മരങ്ങൾ കടപുഴകി നിലം പൊത്താറായി നിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും പെട്ട് റോഡിലേക്ക് തൂങ്ങി നിൽക്കുന്ന സ്ഥിതിയിലാണ് മരങ്ങൾ.

റോഡിലേക്ക് തൂങ്ങി നിന്ന ചില വലിയ മരക്കൊമ്പുകൾ നാട്ടുകാർ വെട്ടിമാറ്റിയതിനാൽ ഗതാഗതം ഇത് വരെ തടസ്സപ്പെട്ടില്ല എന്ന് മാത്രം.

നാട്ടുകാർ ഫയർ ഫോഴ്സ്, പഞ്ചായത്ത് തുടങ്ങി അധികൃതരെ വിവരമറിയിച്ചു കാത്തിരിക്കയാണ്. കുന്നംകുളം ഫയർ ഫോഴ്സ് അധികൃതർ സ്ഥലത്തെത്തി ഒടിഞ്ഞ് തൂങ്ങിയ ചില മരച്ചില്ലകൾ വെട്ടിമാറ്റി. വീഴാറായ മരങ്ങൾ മുറിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് അവർ നാട്ടുകാരോട് പറഞ്ഞു.

ദേശീയ പാതയിൽ യാത്രാ ഭീഷണി ഉയർത്തുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് അധികൃതരോടും പൊതുമരാമത്ത് അധികൃതരോടും വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇ.വി. മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു.
ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ, സലീം പുത്തൻപുരക്കൽ, അബ്ദുട്ടി വളയംകുളം എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button