BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്. വലപ്പാട് ബീച്ചിൽ താമസിക്കുന്ന വിസ്മയ (30) മകൻ ദക്ഷിണ (4) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് വിജേഷ് ഗുരുതരാവസ്ഥയിലാണ്.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നപ്പോഴാണ് തറയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയെയും കുഞ്ഞിനെയുമാണ് കണ്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button