രേഖകളില്ലാതെ കൊണ്ടുവന്ന 1.83കോടി രൂപയുമായി കോഴിക്കോട് റെയില്വേ സ്റ്റേഷനില് രണ്ടുപേര് പിടിയില്
കോഴിക്കോട്: മതിയായ രേഖകളില്ലാതെ കൊണ്ടുന്ന 1.83 കോടി രൂപയുമായി കോഴിക്കോട് റെയില്വേ സ്റ്റേഷനില് രണ്ടുപേര് പിടിയില്. കര്ണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകര്, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്വാഡ് എന്നിവരാണ് റെയില്വേ സംരക്ഷണ സേനയുടെ പിടിയിലായത്. പിടിച്ചെടുത്ത പണം തുടര് നിയമനടപടികള്ക്കായി ആദായനികുതി വകുപ്പിന് കൈമാറി.
ബുധന് ഉച്ചയ്ക്ക് നേത്രാവതി എക്സ്പ്രസില് കോഴിക്കോട് ഇറങ്ങിയ രണ്ടുപേരില്നിന്നാണ് പണം പിടികൂടിയത്. പാലക്കാട് റെയില്വേ സംരക്ഷണ സേനാ കമീഷണര് അമ്പു പി കുമാറിന്റെ നിര്ദേശപ്രകാരം കോഴിക്കോട് റെയില്വേ സംരക്ഷണ സേന ഇന്സ്പെക്ടര് എന് കേശവദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.എ.എസ്.ഐമാരായ കെ.സി.രഞ്ജിത്, എന്.ദിലീപ് കുമാര്, ഹെഡ് കോണ്സ്റ്റബിള്മാരായ എം.ബൈജു, ടി.വിജേഷ്, കെ.സിറാജ്, എം.കെ.സജീവന്, വനിതാ കോണ്സ്റ്റബിള് വി.അനീഷ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.