Local newsTHRITHALA

തിരുവേഗപ്പുറയിൽ പെരുന്നാൾ നിസ്കരിക്കാൻ ഡ്രസ്സ്‌ ഇസ്തിരിയിടുമ്പോൾ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പെരുന്നാൾ നമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരണ വാർത്തയിൽ നടുങ്ങി നാട്.  തിരുവേഗപ്പുറ പഞ്ചായത്തിലെ കൈപ്പുറം ഫാറൂക്ക് നഗറിലേ കവതിയട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ ആണ് ഷോക്കേറ്റ് മരണപ്പെട്ടത്. ഷോക്കേറ്റ ഉടനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൈപ്പുറം ലക്ഷംവീട് കോളനിക്കടുത്ത്  താമസിക്കുന്ന മുഹമ്മദ് നിസാറിന് ഭാര്യയും ആറുമാസമായ ഒരു മകനുമാണുള്ളത്. ഒന്നര മാസം മുമ്പാണ് ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദലി മരണപ്പെട്ടത്. തിരുവേഗപ്പുറ പഞ്ചായത്തിലെ ഫാറൂഖ് നഗർ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ആണ് നിസാർ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button