PUBLIC INFORMATION

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം;

ഫോം പൂരിപ്പിച്ച് നല്‍കുന്ന എല്ലാവരെയും കരട് പട്ടികയില്‍ ഉള്‍പ്പെടുത്തും


തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. എല്ലാ വോട്ടര്‍മാരും പട്ടികയില്‍ ഉണ്ടാകണം. ഫോം പൂരിപ്പിച്ച് നല്‍കുന്ന എല്ലാവരെയും കരട് വോട്ടര്‍ പട്ടികയില്‍ കൊണ്ടുവരും. ഫോമില്‍ തെറ്റുണ്ടെങ്കിലും കരട് പട്ടികയിലുണ്ടാവും. എസ്‌ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകള്‍ക്കും അവസരം ഉണ്ടാകും. 2002 ലെ വോട്ടര്‍പട്ടിക എല്ലാ പാര്‍ട്ടികള്‍ക്കും, BLO മാര്‍ക്കും നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായും ഫോം നല്‍കാം. അത് ബിഎല്‍ഒമാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം.
ബിഎല്‍ഒമാര്‍ ഫീല്‍ഡില്‍ ബുദ്ധിമുട്ട് നേരിടുന്നത് ഒഴിവാക്കാനും അവര്‍ക്ക് സുരക്ഷ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഎല്‍ഒമാര്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ നേരിടും. ഇവരെ ഫീല്‍ഡുകളില്‍ സഹായിക്കാനായിട്ടാണ് കുടുംബശ്രീയില്‍ നിന്നടക്കമുള്ളവരെ പരിഗണിക്കുന്നത്. ഇതുവരെ പരിശീലനം ലഭിച്ചിട്ടിലാത്തവര്‍ക്ക് അത് കൂടി നല്‍കേണ്ടതുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണകൂടി അതിനായി തേടും. സമയബന്ധിതമായി നടപടികള്‍ നടക്കണമെന്നും രത്തന്‍ യു ഖേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button