EDAPPALLocal news

തവനൂർ മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവർത്തികൾ ഫെബ്ര: 15 നകം പൂർത്തീകരിക്കാൻ ധാരണയായി

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നടന്ന് കൊണ്ടിരിക്കുന്ന എല്ലാ വികസന പദ്ധതികളും ഫെബ്രു: 15 നകം പൂർത്തീയാക്കാൻ തവനൂർ എം.എൽ.എയും ഉന്നത വിദ്യഭ്യാസ വകപ്പ് മന്ത്രിയുമായ ഡോ.. കെ.ടി.ജലീൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെ യും യോഗത്തിൽ ധാരണയായി.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറുമാരായ അബ്ദുൽ മജീദ് (വട്ടംകുളം) അസ്ലം (കാലടി) സി.ഒ.ശ്രീനിവാസൻ ( പുറത്തൂർ) സുബൈദ ടീച്ചർ (എടപ്പാൾ) വി ശാലിനി (തൃപ്രങ്ങോട്) മറ്റ് ജനപ്രതിനിധികൾ, PWD, ഹാർബർ, വാട്ടർ തുടങ്ങിയവകുപ്പുകളി ലെ ജില്ലാ നിർവഹണ ഉദ്യോഗസ്ഥർ വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button