KERALA

ഡോക്ടർമാർക്കെതിരായ അതിക്രമം അറിയില്ലെന്ന ആരോഗ്യമന്ത്രിയുടെ മറുപടി തിരുത്തും.

തെറ്റായ മറുപടി ആശയകുഴപ്പം മൂലമായിരുന്നെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം :ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെകുറിച്ച് അറിയില്ലെന്ന ആരോഗ്യമന്ത്രിയുടെ മറുപടി തിരുത്തും. തെറ്റ് തിരുത്തുന്നതിനായി സ്പീകറുടെ അനുമതിതേടും.ആരോഗ്യ പ്രവർത്തകാർക്കെതിരായ അതിക്രമം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തെറ്റായ മറുപടി ആശയകുഴപ്പം മൂലമായിരുന്നെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഉത്തരം നൽകിയതിൽ സാങ്കേതികപിഴവ് സംഭവിച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ഉത്തരം തിരുത്തി നൽകിയതാണ് എന്നാൽ പഴയ ഉത്തരമാണ്‌ അപ്‌ലോഡ് ചെയ്തത്. പുതിയ ഉത്തരം നൽകണമെന്ന് സ്പീക്കറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മാത്യു കുഴൽനാടൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ രേഖമൂലമുള്ള മറുപടി. ഇപ്പോഴുള്ള നിയമങ്ങൾ ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പര്യാപ്തമാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button