VATTAMKULAM
കർഷകസംഘം മെമ്പർഷിപ്പ് വട്ടകുളം വില്ലേജ് തല ഉദ്ഘാടനം
വട്ടകുളം : വില്ലേജിൽ കർഷകസംഘത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ചോലക്കുന്നുവെച്ച്
കർഷകസംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് പി. ജ്യോതിഭാസ് മാസ്റ്റർ ആദ്യ മെമ്പർഷിപ്പ് ചെർളശ്ശേരി ഭാസ്കരൻ നായർക്കു നൽകി ഉദ്ഘാടനം നിർവഹിച്ചു. കർഷകസംഘം വില്ലേജ് സെക്രട്ടറി എസ്. ജിതേഷ്, ട്രഷറർ വേണുഗോപാൽ, ഏരിയ കമ്മിറ്റി അംഗം ഷാജഹാൻ എന്നിവർ സംസാരിച്ചു.
രബീഷ്, രവി, മുഹമ്മദ് അഷ്‌റഫ്, മൊയ്‌ദു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.