CHANGARAMKULAM

അഭിവന്ദ്യ ഗുരുനാഥൻ പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർക്ക് ചങ്ങരംകുളത്ത് സ്മാരകം ഉയരുന്നു

ചങ്ങരംകുളം:ചങ്ങരംകുളം മൂക്കുതല പരിസര പ്രദേശങ്ങളിലെ മുതിർന്ന തലമുറയുടെ അഭിവന്ദ്യ ഗുരുനാഥനായിരുന്ന പരമേശ്വരൻ നമ്പൂതിരി മാസ്റ്ററുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന ഓഡിറ്റോറിയം

ഉദ്ഘാടനത്തിനൊരുങ്ങുന്നു.മാസ്റ്ററുടെ മകനും മുംബെയിലെ പ്രമുഖ മലയാളി വ്യവസായിയുമായ പി സതീശനാണ് ഓഡിറ്റോറിയത്തിന്റെ നിർമ്മാണച്ചെലവ് വഹിക്കുന്നത്.ചങ്ങരംകുളം മദർ ഹോസ്പിറ്റലിന് സമീപം മൂക്കുതല റോഡിൽ സാംസ്കാരിക സമിതി

ഗ്രന്ഥശാലയുടെ മുകൾ നിലയിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ചങ്ങരംകുളത്തിന്റെ കലാ സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് വേദിയാകുന്ന ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വിപുലമായ രീതിയിൽ സംഘടിപ്പിക്കാനുള്ള

ആലോചനായോഗത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രത്ത് പ്രസിഡണ്ട് എം എം ബഷീർ വൈസ് പ്രസിഡണ്ട് പി എൻ കൃഷ്ണൻ നമ്പൂതിരി എക്സിക്യുട്ടീവ് അംഗങ്ങളായ പി എസ് മനോഹരൻ കെ വി ശശിന്ദ്രൻ പരമേശ്വരൻമാസ്റ്ററുടെ മക്കളായ പി സതീശൻ പി ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button