CHANGARAMKULAM

ചാലിശ്ശേരിയിലെ തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി

ചാലിശ്ശേരി- കല്ലുംപുറം റോഡിലെ പാലക്കാട്- തൃശൂർ ജില്ലാ അതിർത്തിയിലുള്ള കവുക്കോട് പാലത്തിന്റെ താഴെയുള്ള തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് . കല്ലുമ്പുറം കൊള്ളഞ്ചേരി വീട്ടിൽ തങ്കത്തിന്റെ മകൻ മോഹനൻ (38) ന്റെതാണ് മൃതദേഹം . അവിവാഹിതനാണ് . ശനിയാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത് . ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഇയാളെ കാണാതായതിനാൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു . കഴിഞ്ഞ ദിവസം ഇയാൾ പുല്ല് വെട്ടുന്നതും കണ്ടതായി പറയുന്നു.ചാലിശ്ശേരി പോലിസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. കുന്നംകുളം പോലീസ് പരിധിയിൽ ആയതിനാൽ കുന്നംകുളം പോലീസ് തുടർ നടപടികൾ കൈക്കൊള്ളും .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button