EDAPPALLocal news

എടപ്പാളിൽ മെയ്ദിന റാലി നടത്തി

എടപ്പാൾ: സംയുക്ത യൂണിയനുകൾ എടപ്പാളിൽ മെയ്ദിന റാലി നടത്തി. സിഐടിയു, എസ് ടി യു,ഐ എൻ ടി യു സി,എ ഐ ടി യു സി, എച്ച് എം എസ്, അധ്യാപക സർവീസ് സംഘടനകൾ ചേർന്നാണ് റാലി നടത്തിയത്. തുടർന്ന് നടന്ന പൊതുയോഗം എസ് ടി യു ജില്ലാ സെക്രട്ടറി ഇ പി ഏനു ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ ഉദയൻ അധ്യക്ഷത വഹിച്ചു. ധന്യ ആബിദ്, പ്രഭാകരൻ നടുവട്ടം, രാജേഷ്, ഹരിദാസൻ മാസ്റ്റർ, സാവിത്രി ടീച്ചർ, രാമ പ്രസാദ്, ഇ വി മോഹനൻ, എം മുസ്തഫ, കെ വി കുമാരൻ, എം മുരളീധരൻ, സി രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button