KUTTIPPURAMLocal news
ശാസ്ത്രസാങ്കേതിക രംഗത്ത് മികവ് തെളിയിച്ച് ഗവൺമെൻറ് ടെക്നിക്കൽ കുറ്റിപ്പുറം; സംസ്ഥാന ടെക്നിക്കൽ ഫെസ്റ്റ് കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിന് ശാസ്ത്ര കിരീടം
6- മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ ജേതാക്കളായി കുറ്റിപ്പുറം ഗവൺമെൻറ് ടെക്നിക് സ്കൂൾ 13 ഇനങ്ങളിലായി 86 പോയിന്റുകളും ആയാണ് കിരീടം ചൂടിയത്. ശാസ്ത്ര വിഭാഗത്തിൽ വർക്കിംഗ് മോഡൽ ഇനത്തിൽ ഒന്നാം സ്ഥാനവും തൽസമയം മത്സര വിഭാഗത്തിൽ ഷീറ്റ് മെറ്റൽ ഇനത്തിൽ രണ്ടാം സ്ഥാനവും പാഴ് വസ്തവസ്തുക്കൾ കൊണ്ടുള്ള ഉൽപന്ന നിർമ്മാണം, ശാസ്ത്രവിഭാഗം സ്റ്റിൽ മോഡൽ, ആനിമേഷൻ എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനവും മെറ്റൽ എൻഗ്രേവിംഗ്, ത്രെഡ് പാറ്റേൺ, വുഡ് വർക്ക്, ഇലക്ട്രോണിക്സ്, സ്റ്റിൽ മോഡൽ ഗണിതം എന്നീ ഇനങ്ങളിൽ എ ഗ്രേഡും അപ്ലൈഡ് കൺസ്ട്രക്ഷനിൽ ബി ഗ്രേഡും ഡിജിറ്റൽ പെയിന്റിങ്ങിൽ സീ ഗ്രേഡും കരസ്ഥമാക്കി.