EDAPPALLocal news
ശുകപുരം കുളങ്ങരഭഗവതി ക്ഷേത്രതാലപ്പൊലി മഹോത്സവം- ശുചിത്വ പരിശോധന നടത്തി
ശുകപുരം- കുളങ്ങരഭഗവതി ക്ഷേത്രതാലപ്പൊലി മഹോത്സവത്തതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉത്സവനഗരിയിലെ താത്കാലിക കച്ചവട സ്ഥാപനങ്ങളിലും പരിസരപ്രദേശങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലും ആരോഗ്യ ശുചിത്വ പരിശോധന നടത്തി. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് സി കെ സുരേഷ് കുമാർ, വി വി ദിനേശ്, സി സജീവ് കുമാർ, കെ സി മണിലാൽ, സതീഷ് അയ്യാപ്പിൽ, എം പി രേഖ, രേഷ്മ പ്രവീൺ എന്നിവർ നേതൃത്വം നൽകി.ഹോട്ടൽ, ബേക്കറി, കൂൾബാർ,കുടിവെള്ള സംവിധാനം, ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, പൂരപലഹാര കേന്ദ്രങ്ങൾ , ഐസ് വിൽപന കേന്ദ്രങ്ങൾ, പാനിപൂരി വിൽപന കേന്ദ്രങ്ങൾ, പൊരിക്കടി വിൽപന കേന്ദ്രങ്ങൾ, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ എന്നിവ പരിശോധിച്ചു.