PONNANI
ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
പൊന്നാനി : കെപിസിസി വിചാർവിബാഗ് പൊന്നാനി അസംബ്ലി കമ്മറ്റി ഗാന്ധിജി രക്തസാക്ഷി ദിനം ആചരിച്ചു. സെക്രട്ടറി കെ പി മുഹമ്മദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ഷഫീഖ് പാണക്കാട് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വി ആർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ ചിറവല്ലൂർ, (ബ്ലോക്ക് വൈസ് പ്രസിഡണ്ട് )മരക്കാർ (സെക്രട്ടറി) ഉമ്മർ ആലിങ്ങൽ (പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്)എന്നിവർ ആശംസകൾ അറിയിച്ചു ഷാജി നന്ദി പറഞ്ഞു.